ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതത്വം നിറഞ്ഞ സ്ഥലങ്ങളിലൊന്ന് പാകിസ്താന്‍: ക്രിസ് ഗെയ്ല്‍

single-img
10 January 2020

പാകിസ്താനാണ് നിലവിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതത്വം നിറഞ്ഞ സ്ഥലങ്ങളിലൊന്നെന്ന പ്രസ്താവനവുമായി വെസ്റ്റ് ഈന്‍ഡിസ് താരം ക്രിസ് ഗെയ്ല്‍ . മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് വരുന്ന താരങ്ങള്‍ക്ക് പ്രസിഡണ്ടിന് നല്‍കുന്ന തരത്തിലുള്ള സുരക്ഷയാണ് നല്‍കുന്നതെന്നും ആ കാരണത്താലാണ് താന്‍ ഈ അഭിപ്രായം പറയുന്നതെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു.

പ്രീമിയർ ലീഗിൽ ബംഗ്ലാദേശിലെ ചത്തോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന ഗെയിൽ ധാക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അതേപോലെതന്നെ ക്രിക്കറ്റിൽ നിന്നും താന്‍ വിരമിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളെ ക്രിസ് ഗെയ്ല്‍ തള്ളി കളഞ്ഞു.

ഇനിയും ഒരു അഞ്ച് വര്‍ഷം കൂടി കളിക്കാമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാധിക്കാവുന്നിടത്തോളം കളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു.