മുഖ്യമന്ത്രി പിണറായി വിജയനെ മുല്ലപ്പള്ളി ‘ഹിന്ദു തീവ്രവാദി’യെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാർഹം: സിപിഎം

single-img
10 January 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാനത്തെ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. നിയമത്തിനെതിരെയുള്ള സമരങ്ങളിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ന്ന് സിപിഎം ആരോപിച്ചു.

താൻ വഹിക്കുന്ന സ്വന്തം സ്ഥാനത്തിന്‍റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്. അതോടൊപ്പം തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുത്തേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ആണെന്നും സിപിഎം പറഞ്ഞു.