മാലിന്യക്കുപ്പയില്‍ നിന്ന് കോണ്ടം കണ്ടെത്തിയ പൊലീസിന് നജീബിനെ കണ്ടെത്താനായില്ല; കനയ്യ കുമാര്‍

single-img
10 January 2020

ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടു ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്
സിപിഐ നേതാവും ജെഎന്‍യു വിദ്യാത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റുമായ കനയ്യ കുമാര്‍. ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരത്തിലായിരുന്നു കനയ്യയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് വേണ്ടത്ര ഞങ്ങളെ അപമാനിച്ചോളൂ. ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചോളൂ. പക്ഷേ ഇതൊന്നും നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി കിട്ടാന്‍ മതിയാകില്ല. നിങ്ങളുടെ നിരാശയുടെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എന്നത് കുറച്ച്‌ പ്രയാസമാണ്’ – കനയ്യ കുമാര്‍ പറഞ്ഞു.

‘ മാലിന്യക്കുപ്പയില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയ പൊലീസിന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല . നിങ്ങള്‍ ജെഎന്‍യുവില്‍ നിന്ന് ദിവസം 3000 കോണ്ടം, 2000 മദ്യക്കുപ്പികള്‍, 3000 ബിയര്‍ കുപ്പികള്‍, 10000 സിഗരറ്റ് കുറ്റികള്‍, 4000 ബീഡിക്കുറ്റികള്‍, 50000 എല്ലിന്‍ കഷ്ണങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ കണ്ടെത്തി. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ്‌ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല . കേസ് ഇപ്പോള്‍ സിബിഐ അവസാനിപ്പിച്ചിരിക്കുകയാണെന്നും ‘ – അദ്ദേഹം വ്യക്തമാക്കി .