‘തോളിലൊക്കെ കൈ വെക്കാൻ നോക്കും’; ചിലരുടെയൊക്കെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നടി നമിത

single-img
10 January 2020

സിനിമാ താരങ്ങളോടുള്ള ആരാധന നല്ലതാണ് എന്നും പക്ഷെ അതിരുവിട്ട ആരാധന ചിലപ്പോള്‍ സഹിക്കാന്‍ പറ്റാറില്ലെന്നും നടി നമിത പ്രമോദ്. ചിലപ്പോഴൊക്കെ ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു. നമ്മളോട് സ്‌നേഹം ഉള്ളതുകൊണ്ടാണ് ആരാധകര്‍ ഓടിയെത്തുന്നതും സംസാരിക്കുന്നതും സെല്‍ഫിയെടുക്കുന്നതും. പക്ഷെ ഇതിൽ തന്നെ ചില യുവാക്കള്‍ തോളില്‍ കൈയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.

ചേച്ചിമാരും പ്രായമുള്ള ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്‌നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. എന്നാൽ ചില ചെക്കന്മാര്‍ വന്ന് നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാന്‍ നോക്കും. അങ്ങിനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല. നമ്മെ തീരെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ് അതുകൊണ്ടുതന്നെ അതിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറയുന്നു.

“ഞാന്‍ പുറത്തൊക്കെ സഞ്ചരിക്കുന്ന വ്യക്തിയാണ്. പക്ഷെ, ധാരാളം തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോകാറുണ്ട്. അപ്പോൾ തിരിച്ചറിഞ്ഞാലും പ്രശ്‌നമൊന്നുമില്ലല്ലോ. സ്‌നേഹം ഉള്ളത്കൊണ്ടല്ലേ അവര്‍ അടുത്തുവരുന്നത് എന്ന് നമിത പറഞ്ഞു.