വിവരമുള്ളവര്‍ ജെഎന്‍യുവിലെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ: ഇന്ദ്രന്‍സ്

single-img
10 January 2020

ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനയക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമാ നടന്‍ ഇന്ദ്രന്‍സ്. എന്തൊക്കെത്തരത്തിലുള്ള അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ അവിടെ കാണിക്കുന്നതെന്നും എല്ലാവരും അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ടിനോടായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

അവിചാരിതമായ് കണ്ടുമുട്ടിയ സഖാക്കൾ! ❤"ജെ എൻ യു വിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില…

Posted by Amal Pullarkkat on Thursday, January 9, 2020

‘തന്റെ ഫേസ്ബുക്കിൽ അവിചാരിതമായി കണ്ടു മുട്ടിയ സഖാക്കള്‍’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം ഇന്ദ്രന്‍സിന്റെ പ്രതികരണം കൂടി ചേര്‍ക്കുകയായിരുന്നു അമല്‍. ‘ജെഎന്‍യുവിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ’ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.