തന്നെ ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപികൾക്കും; മറുപടിയുമായി സെന്‍കുമാര്‍

single-img
9 January 2020

തന്നെ ഒരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപികൾക്കുമാണ് എന്ന് ‘സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാ’ണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി പി സെൻകുമാർ. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളതിനാലാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നതെന്നും സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ല എന്നും സെൻകുമാർ പരിഹസിച്ചു.

മാത്രമല്ല, തന്നെ സംസ്ഥാനത്തിന്റെ ഡിജിപിയായി നിയമിച്ചത് ആ സമയം ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “സംസ്ഥാന ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. മറിച്ചു മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം എന്താണ് കാര്യങ്ങൾ എന്ന് വ്യക്തമായി പഠിക്കട്ടെ.

യുഡി എഫ് മന്ത്രിസഭയിൽ താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെക്കൊണ്ട് ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും പറഞ്ഞാണ് സെൻകുമാര്‍ ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിലെ സംസാരം അവസാനിപ്പിച്ചത്.