പെട്രോൾ ബങ്കിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റിൽ

single-img
9 January 2020

പെട്രോൾ ബങ്കിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോയമ്പത്തൂരിലെ സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലാണ് സംഭവം.

പ്രദേശത്തെ പ്രാദേശിക പത്രപ്രവര്‍ത്തകനായ മണികണ്ഠന്‍, സുബാഷ്, മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് അറിയിച്ചു. നാല് മാസങ്ങള്‍ക്ക് മുന്‍പ് പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

പിന്നീട് മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോൾ മൊബൈലില്‍ ഈ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന് അവര്‍ ഈ ഫോണ്‍ ഇല്ലാതാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.എന്നാല്‍ ഇതിനകം ഈ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇരകളില്‍ രണ്ടുപേര്‍ ബുധനാഴ്ച സായിബാബ കോളനി പോലീസില്‍ പരാതി നല്‍കിയത്.