ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു; കേരളാ സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു: തോമസ്‌ ഐസക്

single-img
9 January 2020

കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കേരളാ ധനവകുപ്പ് മന്ത്രി തോമസ് ഐസക്. കേരളാ സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയം രാഷ്ട്രീയപ്രേരിതമാണെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് കേന്ദ്രത്തിൽ നിന്നും വായ്പയായി കിട്ടേണ്ടത് 10233 കോടി രൂപയാണ്. പക്ഷെ നമുക്ക് ലഭിച്ചത് 1900 കോടി രൂപ മാത്രമാണ്. ഈ രീതിയിൽ കേന്ദ്രസർക്കാർ കേരളത്തിന് കിട്ടേണ്ട ​ഗ്രാന്റുകൾ വെട്ടിക്കുറച്ചു. 2019ലുണ്ടായ ശക്തമായ പ്രളയത്തിന്റെ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ ഇപ്പോൾ മാറ്റി നിർത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു.