കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും

single-img
9 January 2020

ഡല്‍ഹി: ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടുഘട്ടങ്ങളിലായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്താനും തീരുമാനമായി. ആദ്യഘട്ടം
ജനുവരി 31മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാം ഘട്ടം മാര്‍ച്ച്‌ രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയുമാണ്‌.

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരവും, ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും സാന്ബത്തിക പ്രതിസന്ധിയുമെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നത് ശ്രദ്ധേയമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാകും പ്രതിപക്ഷം പ്രധാന ആയുധമാക്കി ഉയര്‍ത്തിപ്പിടിക്കുക.

ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്ബത്തിക വളര്‍ച്ച പുനരുജ്ജീവിപ്പി ക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില നടപടികള്‍.