യുവാക്കൾക്ക് സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്; ജെഎൻയു ആക്രമണത്തിൽ സണ്ണി ലിയോൺ

single-img
9 January 2020

ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നടി സണ്ണി ലിയോണ്‍ രംഗത്ത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ മൂലം യുവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നും ഈ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

‘ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ കൂടിയാണ് ഒപ്പം വേദനിക്കുന്നത്. ഇതുപോലെ പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. തമ്മില്‍ തമ്മില്‍ ആക്രമിക്കാതെ ഒരു പരിഹാരം കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണം.’ സണ്ണി ലിയോണ്‍ പറഞ്ഞു.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി താന്‍ കാണുന്നത് അക്രമസംഭവങ്ങളെ തന്നെയാണ്. അക്രമത്തിലും അതിനെ തുടര്‍ന്നുള്ള ഹിംസയിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാകുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.