പ്രതിഷേധിക്കുന്നവര്‍ കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണം; പൗരത്വ ഭേദഗതി നിയമത്തില്‍ രവി ശാസ്ത്രി

single-img
9 January 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. “ചെറുപ്പത്തിൽ 18 വയസു മുതല്‍ ഞാന്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. അതിനാൽ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കാനെ എനിക്കാവു. പ്രതിഷേധിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. കുറച്ചു കൂടി ക്ഷമിക്കണമെന്നാണ്.

അതിനുള്ള കാരണം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ഒരുപാട് നല്ല കാര്യങ്ങളടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. എന്നാൽ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണ്.

ഒരു ഇന്ത്യക്കാരനെപ്പോലെ ചിന്തിച്ചാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. കേന്ദ്ര സര്‍ക്കാര്‍ എല്ലാവശങ്ങളും പരിഗണിച്ചിട്ടുണ്ടാവും. ഇപ്പോഴുള്ള നിയമത്തില്‍ ചെറിയ മാറ്റങ്ങള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ അതിന് തയാറാവുമെന്ന് എനിക്കുറപ്പുണ്ട്”.- രവി ശാസ്ത്രി പറഞ്ഞു.