സ്വന്തം മകളുടെ വിവാഹമെന്ന പോലെ വളരെ വൈകാരികമായിരുന്നു അതും; ലച്ചുവിന്റെ വിവാഹത്തെ കുറിച്ച് നിഷ പറയുന്നു

single-img
9 January 2020

മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് മിനി സ്ക്രീനിലേക്ക് കടന്നുവന്ന നടിയാണ് നിഷ സാരംഗ്. മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റായ ഉപ്പും മുളകും എന്ന പരമ്പരയില്‍ മുഖ്യവേഷത്തിലെത്തിയതോടെയാണ് നിഷ അവതരിപ്പിക്കുന്ന നീലു ആരാധകരുടെ ഇഷ്ടതാരമായി മാറുന്നത്.ഈ പരമ്പരയില്‍ കഴിഞ്ഞ എപ്പിസോഡുകളിൽ ജൂഹി റുസ്തഗി കൈകാര്യം ചെയ്യുന്ന ലച്ചു എന്ന നിഷയുടെ മകൾ കഥാപാത്രത്തിന്‍റെ വിവാഹം സംപ്രേഷണം ചെയ്തിരുന്നു.

പരമ്പര ആണെങ്കിലും ഈ വിവാഹം യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹം പോലെ സിനിമാറ്റിക് ടച്ച് നല്‍കിയായിരുന്നു ചിത്രീകരണം.അതുകൊണ്ടുതന്നെ തന്റെ സ്വന്തം മകളുടെ വിവാഹമെന്ന പോലെ തനിക്ക് വളരെ വൈകാരികമായിരുന്നു കഥാപാത്രത്തിന്‍റെ വിവാഹമെന്നും തുറന്നുപറയുകയാണ് നിഷ.

പരമ്പരയിൽ വിവാഹശേഷം ലച്ചു യാത്ര പറയുമ്പോള്‍ കരഞ്ഞിരുന്നു. എന്നാൽ താൻ ചിരിച്ചുകൊണ്ട് ഭര്‍ത്താവിനൊപ്പം പോകണമന്ന് നീലു ലച്ചുവിനെ ഉപദേശിച്ചിരുന്നു. ഇതേപോലെ തന്നെ താന്‍ സ്വന്തം മകളോടും പറഞ്ഞിരുന്നതായി നിഷ പറയുന്നു. നിഷയുടെ മൂത്ത മകളുടെ വിവാഹദിനത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിരുന്നു.

അന്ന് അവള്‍ സങ്കടപ്പെട്ടപ്പോള്‍ ഇതു തന്നെയാണ് താൻ പറഞ്ഞതെന്നും അഭിനയിച്ചപ്പോൾ ലച്ചുവിനോടും അതേ കാര്യം ഹൃദയത്തില്‍ നിന്നും വന്ന വാക്കുകളായിരുന്നു അതെന്നും നിഷ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.