ജെഎൻയു: പ്രത്യയശാസ്ത്രപരമായി പിടിച്ചെടുക്കാൻ സാധിക്കാത്തതിനാൽ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു: നവാബ് മാലിക്

single-img
9 January 2020

ഡല്‍ഹി ജെഎൻയു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്. മികച്ച നിലവാരമുള്ള ജവഹർലാൽ നെഹ്രു സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ബിജെപി തങ്ങളുടെ ഗുണ്ടകളെ ഉപയോഗിക്കുന്നുവെന്ന് നവാബ് മാലിക് കുറ്റപ്പെടുത്തി.

“അവര്‍ക്ക് പ്രത്യയശാസ്ത്രപരമായി ജെഎൻയുവിനെ പിടിച്ചെടുക്കാന്‍ പരാജയപ്പെട്ടതിനാല്‍ ജെഎന്‍യുവിനെ അപകീർത്തിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുന്നു”നവാബ് മാലിക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ജെഎൻയുവിൽ‌ മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമകാരികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്.