പൗരത്വനിയമം; മധ്യപ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അക്രം ഖാന്‍ രാജിവെച്ചു

single-img
9 January 2020

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച് സെക്രട്ടറി അക്രം ഖാന്‍ രാജിവെച്ചു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സഹനേതാക്കളുടെ വിദ്വേഷപ്രചരണത്തില്‍ പ്രതിഷേധിച്ചാണ് 25 വര്‍ഷമായി പ്രവര്‍ത്തികൊണ്ടിരുന്ന പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്ന് അക്രംഖാന്‍ പറഞ്ഞു.

25 വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ എടുത്ത തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എന്റെ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ സഹിക്കാനാവാത്തതും വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും മുന്‍നിര്‍ത്തി രാജി സ്വീകരിക്കണ’മെന്നാണ് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സന്‍വാര്‍ പട്ടേലിന് അക്രം ഖാന്‍ നല്‍കിയ രാജിക്കത്തില്‍ പറയുന്നത്.

സഹപ്രവര്‍ത്തകരില്‍നിന്ന് ഉണ്ടാകുന്ന വിദ്വേഷപ്രചരണങ്ങളെകുറിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ അറിയിച്ചിരുന്നുവെന്ന് അക്രം ഖാന്‍ പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പൗരത്വനിയമത്തെനിയമത്തെകുറിച്ചു പ്രചരിക്കുന്ന തെറ്റായ വിവരത്തിന്റെ ഇരയാണെന്നും സംസ്ഥാന മധ്യപ്രദേശ് ബിജെപി വക്താവ് ലോകേന്ദ്ര പ്രശാര്‍ പ്രതികരിച്ചു.