വളര്‍ത്തു കുരങ്ങന്‍ ചത്തു; സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി എംഎല്‍എ നാട്ടിലേക്ക് പോന്നു

single-img
9 January 2020

ബെംഗളുരു: വളര്‍ത്തുമൃഗങ്ങളെ മക്കളെപോലെ സ്‌നേഹിക്കുന്നവരുണ്ട്.അവര്‍ ചത്തുപോയാല്‍ ഏറെ വിഷമമാകും. ഇപ്പോള്‍ മൃഗസ്‌നേഹത്തിന്റെ പേരില്‍ ശ്രദ്ധ നേടിയിരിക്കുന്നത് മറ്റാരുമല്ല, ബെംഗളുരുവിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ സാ രാ മഹേഷ് ആണ്. അദേഹത്തിന്റെ വളര്‍ത്തുകുരങ്ങന്‍ കൃഷിയിടത്തില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ അദേഹം വിഷമം കാരണം വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്.

മൈസൂര്‍ ജില്ലയില്‍ ദത്താഗാലി ഗ്രാമത്തില്‍ എംഎല്‍എയുടെ ഉടമസ്ഥതിയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന തന്റെ ഓമന കുരങ്ങന്‍ ഷോക്കേറ്റ് ചത്തത്. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് ഷോക്കേറ്റത്. സിംഗപ്പൂരിലായിരുന്ന അദേഹം ഉടന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. അദേഹവും മകന്‍ ജയകാന്തും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.