ഇറാഖില്‍ അതീവ സുരക്ഷാ മേഖലയില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം

single-img
9 January 2020

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം വീണ്ടും. രണ്ട് റോക്കറ്റുകള്‍ ഇന്നലെ രാത്രിയോടെ അതീവ സുരക്ഷാ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മിസൈല്‍ വിക്ഷേപിച്ചത്. ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടി ഇന്നലെ രാവിലെ തന്നെ ഇറാന്‍ ആരംഭിച്ചിരുന്നു. രണ്ടാംതവണയാണ് യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്.

ഇന്നലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ എണ്‍പതോളം പേരെ വധിച്ചുവെന്ന് ഇറാന്‍ ടെലിവിഷന്‍ അവകാശപ്പെട്ടുവെങ്കിലും മരണമുണ്ടായിട്ടില്ലെന്നും നാശനഷ്ടമുണ്ടായതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാന്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.