പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം – മുസ്ലിം ലീഗ് തീരുമാനം

single-img
9 January 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനമാകെ പ്രതിഷേധം ശക്തമാക്കാനല്ല തീരുമാനവുമായി സിപിഎമ്മും മുസ്ലീം ലീഗും. തുടക്കത്തിൽ കണ്ണൂർ ജില്ലയിലെ 104 കേന്ദ്രങ്ങളിൽ സിപിഎം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഈ മാസം 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

അതേപോലെതന്നെ മുസ്ലീംലീഗും ഈ മാസം 11, 12 തിയതികളിൽ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 12ആം തിയതി ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ മനുഷ്യ മതിൽ തീർക്കും. മുസ്ലീം ലീഗിന്റെ കേരളാ സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.