എം കെ സ്റ്റാലിന്റെയും പനീര്‍ശെല്‍വത്തിന്റെയും വിഐപി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

single-img
9 January 2020

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും പ്രതിപക്ഷ നേതാവായ എംകെ സ്റ്റാലിനും നല്‍കിവന്നിരുന്ന വിഐപി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷ വിലയിരുത്തല്‍ യോഗ ശേഷമായിരുന്നു സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഇതുവരെയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സിആര്‍പിഎഫ് കമാന്‍ഡോകളാണ് ഇരുവര്‍ക്കും സുരക്ഷ നല്‍കിയിരുന്നത്. പ്രതിപക്ഷവുമായി കേന്ദ്ര സര്‍ക്കാരിന് ഭിന്നതയുണ്ട് എങ്കിലും പ്രധാനമന്ത്രിയുമായും മറ്റ് ബിജെപി നേതാക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന പനീര്‍ശെല്‍വത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് രാഷ്ട്രീയമായ അര്‍ത്ഥങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.