പൗരത്വഭേദഗതി അനുകൂലിച്ച് ഒപ്പിടാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ബിജെപി; ബെംഗളുരുവില്‍ കോളജിന് മുമ്പില്‍ സംഘര്‍ഷം

single-img
9 January 2020

ബെംഗളുരു: പൗരത്വഭേദഗതിയെ അനുകൂലിച്ച് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ഒപ്പുരേഖപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് ബെംഗളുരു കോറമംഗലയില്‍ സംഘര്‍ഷത്തിന് ഇടയാക്കി. കോറമംഗല ജ്യോതി നിവാസ് കോളജിന് മുമ്പിലാണ് സംഭവം. പൗരത്വഭേദഗതിയില്‍ അനുകൂലിച്ച് വലിയ ബാനര്‍ എഴുതി ബിജെപി പ്രവര്‍ത്തകര്‍ കോളജ് മതിലില്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീട് കോളജ് വിദ്യാര്‍ത്ഥികളെ, പൗരത്വഭേദഗതിയെ അനുകൂലിച്ച് കൊണ്ട് ബാനറില്‍ ഒപ്പു ചാര്‍ത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ വിദ്വാര്‍ത്ഥികള്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി.