പൗരത്വ നിയമ ഭേദഗതി: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വയനാട് കലക്ടര്‍

single-img
9 January 2020

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ലഘുലേഖ വിതരണത്തിൽ താന്‍ സൈബര്‍ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പോലീസ് അന്വേഷണം ആവശ്യപ്പെടുന്നതായി കലക്ടര്‍ ഫേസ് ബുക്കിൽ കുറിച്ചു.

തന്റെ വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചരണമെന്നും ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ട് സിഎഎയില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു. കലക്ടർ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ബിജെപി ലഘുലേഖയുമായി പ്രാദേശിക ബിജെപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ ഈ സമൂഹത്തിലുള്ള ആശങ്ക പോലെ തന്നെ തന്റെ മാതാവിനടക്കം ആശങ്കയുണ്ട്. സാഹചര്യം ഇങ്ങിനെയാകവേ മുസ്ലീം സ്വത്വം കൂടി പ്രശ്‌നവത്കരിക്കാനായി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

7/1/2020 ന് വൈകിട്ട് പൌരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അ‍ടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ …

Posted by District Collector Wayanad on Wednesday, January 8, 2020