ഷൂട്ടിംഗിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്

single-img
9 January 2020

കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്തു വീഴുകയായിരുന്നു.

ചാടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജു വിശ്രമത്തിലാണ്. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.