ജെഎന്‍യുവില്‍ നടന്നത് കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്ത അക്രമം: സിദ്ധരാമയ്യ

single-img
8 January 2020

ബെംഗളുരു:ജെഎന്‍യുവില്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അക്രമമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികള്‍ക്ക് എതിരെ എന്തെങ്കിലും നടപടികളെടുക്കമോ എന്ന് നോക്കിയാല്‍ മനസിലാകും. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്ത പൊലീസ് നടപടി ലജ്ജാകരമാണെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അതിക്രമമാണ് നടന്നതെന്ന് അദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 34 പേര്‍ക്കാണ് ജെഎന്‍യുവില്‍ എബിവിപിയും ആര്‍എസ്എസും നടത്തിയ അക്രമത്തില്‍ പരിക്കേറ്റത്.