ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം; സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

single-img
8 January 2020

ന്യൂഡല്‍ഹി: മതംമാറിയ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
ദളിത് വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതസ്ഥര്‍ക്കും ലഭഇക്കുന്ന സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്കും നല്‍കണം എന്നാവശ്യപ്പെട്ട് നാഷനല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

മതം മാറിയാലും സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ മാറ്റം വരുന്നില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പറഞ്ഞു. ക്രിസ്തുമതത്തിലും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സംവരണം മതാടിസ്ഥാനത്തില്‍ നല്‍കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.ഹര്‍ജി കേള്‍ക്കുന്നതിനായി അടിയന്തിരമായി ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.