യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളുടെ മരണം കണ്ണില്‍ വെടിയേറ്റിട്ടെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

single-img
8 January 2020

ലഖ്‌നൗ: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കണ്ണില്‍ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജോനോറിലെ സിഎഎ വിരുദ്ധപ്രക്ഷോഭകനായ 25 കാരന്‍ അനസിന് കണ്ണില്‍ വെടിയേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 20ന് നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട അനസ് സുലൈമാന്‍ എന്നിവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതിനിടെയാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.സ്വയം പ്രതിരോധത്തിനിടെ പൊലീസ് വെടിവച്ചതാകാമെന്നാണ് വിശദീകരണം. അക്രമകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്നോ അനസ് എന്ന് അന്വേഷിച്ച് വരികയാണെന്ന് എസ് പി വിശ്വജിത്ത് ശ്രീവാസ്തവ അറിയിച്ചു.