ജെഎന്‍യു വൈസ് ചാന്‍സലര്‍ ക്യാമ്പസ് വിട്ടുപോകണമെന്ന് ചിദംബരം

single-img
8 January 2020

ദില്ലി: ജെഎന്‍യു വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. എബിവിപി ,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തും ഹോസ്റ്റിലിലും കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചതിന് പിന്നാലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ നടത്തിയ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു ചിദംബരം.

വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞതെല്ലാം മറന്ന് ക്യാമ്പസിലേക്ക് തിരികെ വരണമെന്നാണ് വിസിയായ എം ജഗദേഷ് അറിയിച്ചത്. വിദ്യാര്‍ത്ഥികളോട് നടത്തിയ ആഹ്വാനം സ്വയം പാലിച്ചാല്‍ മതിയെന്നും അദേഹം ഒരു കഴിഞ്ഞ കാലമാണെന്നും ജെഎന്‍യു ഉപേക്ഷിച്ച് പോകുകയാണ് വേണ്ടതെന്നും പി ചിദംബരം ട്വീറ്റ് ചെയ്തു.