ദേശീയ പണിമുടക്ക് സമരം പുരോഗമിക്കുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

single-img
8 January 2020

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പണിമുടക്കില്‍ കേരളം നിശ്ചലമായി. ആശുപത്രി,ശബരിമല,ടൂറിസം മേഖലയക്ക് പണിമുടക്ക് സമരത്തില്‍ നിന്ന് ഒഴിവാക്കി.

പൊതുഗതാഗത മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് നിലനില്‍ക്കുന്നത്. ഇന്ന് അര്‍ധരാത്രിവരെ നീളുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയുടെ ഒരുവിഭാഗം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നു.