മറിയം വന്ന് വിളക്കൂതി; ടീസര്‍ പുറത്തിറങ്ങി

single-img
8 January 2020

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി.ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിച്ച് രാഗം മൂവീസിന്ജറ ബാനറില്‍ രാജു മല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് ‘മറിയം വന്നു വിളക്കൂതി’. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, സേതുലക്ഷ്മി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതിഹാസയുടെ ക്യാമറാമാൻ സിനോജ് പി അയ്യപ്പൻ ആണ് ക്യാമറ. ആർട് ഡയറക്ടർ മനു ജഗത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മേക്ക് അപ് റോണക്‌സ് സേവിയർ, വസ്ത്രാലങ്കാരം വൈശാഖ് രവി. സ്റ്റൈലിസ്റ്റ് അമര-ടീന. ഒ കെ കണ്മണി,  ഒ കെ ജാനു, ഗ്യാങ്സ്റ്റർ, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷൻ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ആണ് ആനിമേഷൻ.