ഇറാഖിലുള്ള ഇന്ത്യക്കാര്‍ കരുതിയിരിക്കണം; മുന്നറിയിപ്പുമായി സര്‍ക്കാര്‍

single-img
8 January 2020

ഇറാനും യുഎസും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇറാഖിലുള്ള ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍. ഇറാഖിലുള്ളവര്‍ മറ്റ് പ്രവിശ്യകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. സംഘര്‍ഷസാധ്യതകളും തിരിച്ചടികളും കണക്കിലെടുത്ത് പൗരന്മാര്‍ അപകടമേഖലകളില്‍ കരുതിയിരിക്കണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്.

കൂടാതെ ഇന്ത്യന്‍ എയര്‍ലൈനുകള്‍ ഇറാന്‍,ഇറാഖ്,പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള വ്യോമപാത ഒഴിവാക്കാനും ജാഗ്രതപാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണത്തിലൂടെ ഇറാന്‍ തിരിച്ചടിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രശ്‌നങ്ങള്‍ കലുഷിതമാകാന്‍ സാധ്യത കണക്കിലെടുത്താണ് രാജ്യം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.