വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചു; നാലു മരണം, 10 പേര്‍ക്ക് പരിക്ക്

single-img
7 January 2020

വൈക്കം: വൈക്കം ചേരും ചുവട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ബസിലുണ്ടാ യിരുന്ന പത്തു പേര്‍ക്ക് പരിക്കേറ്റു.

കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെപുറത്തെടുത്തത്.