പൊതു പണിമുടക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി 12 വരെ

single-img
7 January 2020

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊതു പണിമുടക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി 12 വരെ. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയ ങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. കടകമ്പോളങ്ങള്‍ പ്രവര്‍ത്തിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തുമെന്നും, ശബരിമല തീര്‍ഥാടകരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും
സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും അറിയിച്ചു.
കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി (ജെ), കെടിയുസി (എം), ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒഒ, എച്ച്‌എംകെപി, ജെടിയു സംഘടനകളാണു കേരളത്തില്‍ പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. രാജ്യ വ്യാപകമായി 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.