തമിഴ്നാട്ടില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മന്ത്രി; ബിജെപിയുടെ പ്രകടനത്തില്‍ പങ്കെടുക്കാതെ എഐഎഡിഎംകെ

single-img
7 January 2020

ജെഎന്‍യുവില്‍ നടന്ന അതിക്രമത്തിലും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും പ്രതിഷേധം ദക്ഷിണേന്ത്യയില്‍ ഇപ്പോഴും തുടരുകയാണ്. തമിഴ്നാട്ടില്‍ ചെന്നൈയില്‍ തന്നെ നിരവധിയിടങ്ങളില്‍ ഇന്ന് പ്രതിഷേധമുണ്ടായി. ഇതിനിടെ തമിഴ്നാട്ടില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മന്ത്രി ആര്‍ബി ഉദയകുമാര്‍ പറഞ്ഞു.

ഇതുപോലുള്ള നടപടികളിലേയ്ക്ക് ആരെങ്കിലും കടന്നാല്‍, ആദ്യം എതിര്‍ക്കുക അണ്ണാ ഡിഎംകെ ആയിരിക്കും. ഇപ്പോള്‍ രാജ്യത്ത് അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ചെന്നൈയില്‍ നടത്തിയ റാലിയില്‍ നിന്ന് എഐഎഡിഎംകെ നേതൃത്വം വിട്ടു നിന്നു.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തമിഴ്നാട്ടില്‍ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബിജെപിയുടെയും റാലി. പക്ഷെ ഇതില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയും പാട്ടാളി മക്കള്‍ കക്ഷിയും റാലിയുമായി സഹകരിച്ചില്ല.