ഇതുപോലെ ക്രൂരമായ ഒരു രാഷ്ട്രീയം രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ല: ശിവസേന

single-img
7 January 2020

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടന്ന ക്രൂരമായ അക്രമത്തിലും പൗരത്വഭേദഗതി നിയമത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം. ഇതുപോലെ ക്രൂരമായ ഒരു രാഷ്ട്രീയം രാജ്യം മുമ്പൊരിക്കലും കണ്ടിട്ടിന്ന്‍ ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതി.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് ”ഹിന്ദു-മുസ്‌ലീം കലാപം” ഉണ്ടാകാന്‍ ബിജെപി ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല എന്ന് ശിവസേന എഡിറ്റോറിയലില്‍ പറയുന്നു

പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപി പ്രതിക്കൂട്ടിലായ ഘട്ടത്തില്‍ അതിനുള്ള പ്രതികാരം മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്ത് അവര്‍ നടപ്പിലാക്കുകയാണെന്നും ശിവസേന ആരോപിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെ 26/11 ലെ മുംബൈ ഭീകരാക്രമണവുമായാണ് ശിവസേന താരതമ്യം ചെയ്തത്.

ഇതുപോലുള്ള ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
അക്രമത്തില്‍ പങ്കെടുത്ത ”അജ്ഞാത”ര്‍ക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പരിഹാസ്യമാണെന്നും മുഖം മറച്ച് സര്‍വകലാശാലയില്‍ പ്രവേശിച്ചവര്‍ ഇപ്പോഴും അജ്ഞാതരായി തന്നെ തുടരുകയാണ് എന്നും പത്രം കുറ്റപ്പെടുത്തി.

അവര്‍ (മോദിയും അമിത് ഷായും) ആഗ്രഹിച്ചത് നടന്നു. രാജ്യം ഇപ്പോള്‍ അപകടത്തിലാണ്. ഈ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണ്”,-സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.