ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാന്‍ പോയി; സ്‌കൂള്‍ പഠനകാലത്തെ കുസൃതികള്‍ പങ്കുവച്ച് പൃഥ്വിരാജ്

single-img
7 January 2020

സ്‌കൂള്‍ പഠനകാലത്തെ തന്റെ വികൃതികള്‍ വെളിപ്പെടുത്തി ചലച്ചിത്ര താരം പൃഥ്വിരാജ്. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. സ്‌കൂള്‍ പഠനകാലത്ത് കാണിച്ച ഏറ്റവും വലിയ തല്ലു കൊള്ളിത്തരം ഏതെന്ന ചോദ്യത്തിന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാന്‍ പോയി എന്നായിരുന്നു താരത്തിന്റെ മറുപടി.

പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ് തന്റെ യോഗ്യതയെന്നും താരം പറഞ്ഞു. സ്‌കൂളില്‍ മിടുക്കനായിരുന്നില്ല എന്നാല്‍ മോശവുമായിരുന്നില്ല. ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. എല്ലാ പരീക്ഷകളിലും ജയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പറഞ്ഞു.

പ്ലസ് ടു വിനു ശേഷം ഡിഗ്രിക്കൊന്നും പോയില്ല. രണ്ട് വര്‍ഷം ആസ്‌ട്രേലിയയില്‍ പോയി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിച്ചു. അക്കാഡമിക്ക് അറിവിനെക്കാള്‍ ഞാന്‍ അറിഞ്ഞതും പഠിച്ചതും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചതുമൊക്കെ സിനിമയാണ്. ആസ്‌ട്രേലിയയില്‍ പോയി പഠിച്ച ആ രണ്ട് വര്‍ഷം കൂടെ സിനിമയ്ക്ക് വേണ്ടി ചെലവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു