ശബരിമല വിധി പുനഃപരിശോധന: ജസ്റ്റിസ് ചന്ദ്രചൂഡും നരിമാനും ഇന്ദു മല്‍ഹോത്രയും ഇല്ലാതെ ഭരണഘടന ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

single-img
7 January 2020

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ച് രൂപീകരിച്ചു.ഇതിന് മുമ്പ് കേസ് പരിഗണിച്ച ബെഞ്ചില്‍ ഉണ്ടായിരുന്ന ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല.

പുതിയ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര്‍ ഗവായ് എന്നിവരാണ് അംഗങ്ങള്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിനു വിട്ടിരുന്നു.