‘നര്‍ക്കോട്ടിക്ക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; മാസ് ഡയലോഗുമായി ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍

single-img
7 January 2020

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പഴയ ഹിറ്റ് ഡയലോഗ് ആയ നര്‍ക്കോട്ടിക്ക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ട്രെയ്‌ലറില്‍ ഉപയോഗിക്കുന്നുണ്ട്.’സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം’ എന്ന ടാഗിലാണ് ഈ സിനിമ എത്തുന്നത്.

ജനുവരി 16 ന് ബിഗ് ബ്രദർ തിയേറ്ററില്‍ എത്തും.സംവിധായകനായ സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.