അവര്‍ക്ക് അതിന് സാധിക്കുക എന്റെ മൃതദേഹത്തില്‍ ചവിട്ടി; കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി

single-img
7 January 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ശക്തമായ നിലപാടുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ പതാര്‍ പ്രതിമയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയായിരുന്നു മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

നിങ്ങളുടെ അടുത്തേക്ക് പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാല്‍ അത് നല്‍കരുത്. കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയൊന്നും ഇവിടെ നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ സമീപത്തേക്ക് നിങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ എന്റെ മൃതദേഹത്തില്‍ ചവിട്ടിയേ അവര്‍ക്ക് അതിന് സാധിക്കുകയുള്ളൂവെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരികയാണ്- മമത അറിയിച്ചു.

ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു.