പ്രളയസമയത്ത് കേരളം വാങ്ങിയ അരിയുടെ പണം നല്‍കണം; 205.81 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചു

single-img
7 January 2020

പ്രളയദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. അരി വാങ്ങിയതുമായി ബന്ധപ്പെട്ട് 205.81 കോടി രൂപ ആവശ്യപ്പെട്ടാണ്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചത്‌.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നത സമിതി കേരളത്തെ പ്രളയ ധനസഹായത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഈ സമിതി യോഗത്തില്‍ 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്. പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.