‘കാവേരികാളിംഗ്’ പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണം; ഗുരു ജഗ്ഗി വാസുദേവിനോട് കര്‍ണാടക ഹൈക്കോടതി

single-img
7 January 2020

കാവേരി നദിയുടെ പുനരുദ്ധാരണത്തിനായി ആരംഭിച്ച ‘കാവേരികാളിംഗ്’ പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണമെന്ന് ആത്മീയ ഗുരു ജഗ്ഗി വാസുദേവിനോട് കർണാടക ഹൈക്കോടതി. പദ്ധതിക്കായി കർഷകരിൽ നിന്ന് പണം പിരിക്കാൻ വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് ആരാണ് അനുമതി നൽകിയത് എന്ന് കോടതി ചോദിച്ചു.

മാത്രമല്ല, ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത് എന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അജയ് ഓക അധ്യക്ഷനായ ബെഞ്ച് മുന്നറിപ്പ് നൽകി. ജനങ്ങളിൽ നിന്നും നിർബന്ധിച്ചു പണം പിരിച്ചില്ല എന്നതിന് തെളിവ് ഹാജരാക്കണമെന്നും ഇഷ ഫൗണ്ടേഷനോട് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

‘കാവേരികാളിംഗ്’ എന്ന പേരിലുള്ള പദ്ധതിക്കായി 253 കോടി മരങ്ങൾ നടാൻ ഒരു മരത്തിനു 42 രൂപ പിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. കർണാടകയിലെ അഭിഭാഷകനായ എ വി അമര്‍നാഥനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. നേരല്ലാത്ത വഴി വിട്ട മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടന്നോയെന്നതില്‍ സ്വതന്ത്രമായി അന്വേഷണം നടത്താനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.