ഗുണ്ടകളല്ല, ഞങ്ങള്‍ പ്രതിഷേധിക്കാന്‍ എത്തിയവര്‍; ജെഎന്‍യുവില്‍ തടഞ്ഞ പോലീസിനിനെതിരെ യെച്ചൂരി

single-img
7 January 2020

ജെഎന്‍യുവിൽ നടന്ന എബിവിപിയുടെ ആക്രമണത്തിലും, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് സര്‍വകലാശാലയിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിടക്കമുള്ള നേതാക്കളെ പോലീസ് തടഞ്ഞു.

‘ഞങ്ങള്‍ ഗുണ്ടകളല്ല, രാജ്യത്തിന്റെ ഭരണഘടനക്കനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണ്’ എന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. പ്രശസ്ത ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ ശംസുല്‍ ഇസ്ലാം, സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും പ്രതിഷേധ റാലിയ്ക്ക് നേതൃത്വം നല്‍കി.