പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സിപിഎമ്മിന്റെ സമരം നനഞ്ഞ പടക്കം: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
7 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സിപിഎം നടത്തുന്ന സമരം നനഞ്ഞ പടക്കമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാന്‍ കേരളാ മുഖ്യമന്ത്രി തയ്യാറല്ലെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.

അതേപോലെ തന്നെ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നിയമവുമായി ബന്ധപ്പെട്ട് കേരളാ ഗവര്‍ണര്‍ക്കെതിരെ യാതൊന്നും പറയാനും മുഖ്യമന്ത്രി തയ്യാറല്ല. മതിലുകളല്ല, മതിലില്ലാത്ത ലോകത്തെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.