തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ്; ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
6 January 2020

ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു പരിഹാസം. ജെഎന്‍യുവില്‍ സംഭവിച്ചതെന്തെന്ന് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തം. കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നുല്ലെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

”തല പൊട്ടി ചോര ഒലിക്കുമ്ബോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!

ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല.”

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!…

Posted by Sobha Surendran on Sunday, January 5, 2020