സൗദിയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി; ലൈസൻസ് കാൻസലാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

single-img
6 January 2020

സൗദി രാജ്യത്തിന്റെ പന്ത്രണ്ട് വർഷം പഴക്കമുള്ള ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചു നടപ്പിലാക്കി. പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും.ഇത്തരത്തിൽ ആകെ 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടുകായും ചെയ്യും.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും വീണ്ടും കുറ്റം ആവർത്തിച്ചാൽ അടുത്ത 90 പോയിൻറ് എത്തുമ്പോൾ മൂന്ന് മാസത്തേക്കുമാണ് കാന്‍സല്‍ ചെയ്യുക.

പിന്നീടും കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കും നാലാം തവണ സ്ഥിരമായുമാണ് ലൈസൻസ് കാൻസൽ ചെയ്യുന്നത്. ഒരിക്കൽ ലൈസൻസ് പോയാൽ പുതിയ അപേക്ഷ നൽകാൻ ഒരു വർഷം കാത്തിരിക്കണം. മാത്രമല്ല, നല്ലനടപ്പിനുള്ള ശിക്ഷ വേറെയും ലഭിക്കും.