ശബരിമല യുവതി പ്രവേശനം; ജനുവരി 13ന് പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കും

single-img
6 January 2020

ദില്ലി: ശബരിമല യുവതീ പ്രവേശനത്തിന് എതിരായി നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ ജനുവരി 13ന് സുപ്രിംകോടതി പരിഗണിക്കും. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. വിശ്വാസ പ്രശ്‌നം അടക്കം അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ച എല്ലാ വിഷയങ്ങളും ഈ ബെഞ്ച് പരിഗണനയ്ക്ക് വിധേയമാക്കും.

ഭരണഘടനാപരമായി യുവതികളുടെ അവകാശലംഘനമാണോ നിലവിലുള്ള ശബരിമലയിലെ ആചാരമെന്ന കാര്യമാണ് പ്രധാനമായും കോടതി പരിഗണിക്കുക. 2018 സെപ്തംബറിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെയാണ് വിധി പുന:പരിശോധിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.