നിവിന്‍ പോളി നായകനായി രാജീവ് രവി ചിത്രം; തുറമുഖം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

single-img
6 January 2020

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക.

കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്ര കഥപറയുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോക്, മണികണ്ഠന്‍ ആചാരി, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കീഴടക്കിയ സംവിധായകനാണ് രാജീവ് രവി.രാജീവ് രവിയുടെ സംവിധാനത്തില്‍ ആദ്യമായാണ് നിവിന്‍ അഭിനയിക്കുന്നത്.