വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം പടര്‍ത്തുകയാണ് മോദിയുടേയും അമിത് ഷായുടേയും ഗുണ്ടകള്‍; പ്രിയങ്ക ഗാന്ധി

single-img
6 January 2020

ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.”മോദിയുടേയും അമിത് ഷായുടേയും ഗുണ്ടകള്‍ സര്‍വകലാശാലകളില്‍ കടന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം പടര്‍ത്തുകയാണ്. തങ്ങളുടെ ഗുണ്ടകളല്ല ഇത് ചെയ്തതെന്ന് മാധ്യങ്ങളില്‍ ബിജെപി നേതാക്കള്‍ അഭിനയിക്കുകയാണ്,എന്നാല്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടില്ല.” പ്രയങ്ക ട്വീറ്റ് ചെയ്തു.

പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. . ഇ​തേ​തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. 18 വി​ദ്യാ​ര്‍ ഥി​ക​ളെ​യാ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.