ജെഎന്‍യു: നാം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ ശക്തമായ തെളിവ്: പി ചിദംബരം

single-img
6 January 2020

കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജെ എൻയു ക്യാംപസിൽ വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യ എന്ന നമ്മുടെ രാജ്യം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ തെളിവാണ് അവിടെ നടന്നതെന്ന് ചിദംബരം പറഞ്ഞു. അക്രമ സംഭവം ഞെട്ടിക്കുന്നതും ലജ്ജാകരവുമായ പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നാം അതിവേഗം അരാജകത്വത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് ഈ സംഭവം.
രാജ്യത്തിന്റെ തലസ്ഥാനത്ത് കേന്ദ്രസർക്കാർ, ആഭ്യന്തരമന്ത്രി, ലെഫ്റ്റനന്‍റ് ജനറൽ, പോലീസ് കമ്മീഷ്ണർ എന്നിവരുടെ നിരീക്ഷണത്തിലാണ് ഇന്ത്യയിലെ തന്നെ മുൻ‌നിര സർവകലാശാലയിൽ ഈ അക്രമം സംഭവിച്ചത് “- ചിദംബരം കുറ്റപ്പെടുത്തി.