എന്‍ആര്‍സി ഇല്ലാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പിരിക്കരുത് ; സുപ്രിംകോടതി

single-img
6 January 2020

എന്‍ആര്‍സി പട്ടികയില്‍ ഇല്ലാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടങ്കല്‍പാളയങ്ങളില്‍ കൊണ്ടുപോകരുതെന്ന് സുപ്രിംകോടതി. എന്‍ആര്‍സി പട്ടിക സംബന്ധിച്ച് അസം സര്‍ക്കാരിന്റെ എന്‍ആര്‍സി ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്ററുടെ പ്രസ്താവനയ്ക്ക് എതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത പരാതികളിലാണ് കോടതിയുടെ ഉത്തരവ്.

അറുപതോളം കുട്ടികള്‍ എന്‍ആര്‍സിയില്‍ ഇല്ലെന്നും മാതാപിതാക്കള്‍ പൗരന്മാരാണെന്നും ആയിരുന്നു കോര്‍ഡിനേറ്റര്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് സുപ്രിംകോടതിയില്‍ ആളുകള്‍ പരാതി ഫയല്‍ ചെയ്തത്. കോര്‍ഡിനേറ്ററുടെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി അസം സര്‍ക്കാരിന് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം ഇത്തരം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തരുതെന്നും സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു