‘ക്രൂരത അതിന്‍റെ പാരമ്യത്തിലെത്തിയതാണ് ഇത്’; ജെഎന്‍യു ആക്രമണത്തിനെതിരെ നിവിന്‍ പോളി

single-img
6 January 2020

കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യു ക്യാമ്പസില്‍ നടന്ന ആക്രമണങ്ങളെ അപലപിച്ച് നടന്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും. ജെഎൻയുവില സംഭവിച്ചത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണെന്നും ക്രൂരത അതിന്‍റെ പാരമ്യത്തിലെത്തിയതാണ് ഇത് എന്നും നിവിൻ പറഞ്ഞു.

സർവകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. നടി മഞ്ജു വാര്യരും അക്രമ സംഭവത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തി. ക്യാമ്പസിന്റെ പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്ന് പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന് മഞ്ജു പ്രതികരിച്ചു.