ജെഎന്‍യു: പ്രധാനമന്ത്രി ആക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു:രാഹുല്‍ ഈശ്വര്‍

single-img
6 January 2020

കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎന്‍യുവില്‍ മുഖം മൂടി ധാരികള്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പ്രതീക്ഷിക്കുന്നെന്ന് രാഹുല്‍ ഈശ്വര്‍. പ്രധാനമന്ത്രി അത്തരത്തിൽ ഒരു പ്രസ്താവന ഇറക്കിയാൽ ഈ അവസ്ഥയില്‍ അത് ആശ്വാസകരമാകുമെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

ഇടത് പക്ഷമോ വലത് പക്ഷമോ ആയാലും ആക്രമണങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും മഹാത്മാ ഗാന്ധിയെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ പ്രധാനമന്ത്രി ഈ ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഈശ്വര്‍ എഴുതി.

ഇന്നലെ രാത്രി ജെഎൻയുവിൽ ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.