രാജ്യം ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിൽ; ഇത് എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല: ആലിയ ഭട്ട്

single-img
6 January 2020

ഇന്നലെ രാത്രിയിൽ ഡൽഹി ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. നമ്മുടെ രാജ്യത്ത് എല്ലാം ശരിയാണ് എന്ന രീതിയില്‍ നടിക്കുന്നത് നിര്‍ത്തണമെന്നും ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ പറഞ്ഞു.

നമ്മുടെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാം ശാരീരികമായി കൈകാര്യം ചെയ്യപ്പെടുന്നു. ഇവയെല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. നമ്മള്‍ സത്യം തിരിച്ചറിയേണ്ട സമയമാണ്. ഇപ്പോള്‍ ഒരു ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലാണ് രാജ്യമുള്ളത്.

എത്രമാത്രം കൂടിക്കുഴഞ്ഞ പ്രശ്നങ്ങള്‍ ആണെങ്കില്‍ കൂടിയും വ്യത്യസ്ത ആശയങ്ങളില്‍ ഉള്ളവര്‍ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ എടുക്കണം. നമ്മുടെ ഈ രാജ്യം നിര്‍മ്മിച്ച മഹാത്മാക്കള്‍ മുന്നില്‍ നിര്‍ത്തിയ മൂല്യങ്ങള്‍ പുസ്ഥാപിക്കണമെന്നും ആലിയ ഭട്ട് ഇന്‍സ്റ്റ ഗ്രാം സ്റ്റോറിയില്‍ വിശദമാക്കുന്നു. അതോടൊപ്പം തന്നെ വിഭജിക്കാനും അടിച്ചമര്‍ത്താനും അക്രമത്തെ പ്രോല്‍സാഹിപ്പിക്കാനും പിന്തുണക്കുന്ന ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.